2012-05-08 17:42:40

യുവജന മതബോധനം


08 മെയ് 2012, റോം
യുവജനങ്ങള്‍ക്കു അനുയോജ്യമായ രീതിയില്‍ വേദപഠനം നല്‍കണമെന്ന് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും കത്തോലിക്കാ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സന്‍റ് നിക്കോള്‍സ്. യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പന്ത്രണ്ടാമതു മതബോധന കോണ്‍ഗ്രസില്‍ പ്രഭാഷണം നടത്തുകയായിരുന്നു കാന്‍റര്‍ബറി അതിരൂപതാധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ്. സുവിശേഷ സന്ദേശവും ആനുകാലിക ജീവിത ശൈലിയും തമ്മിലുള്ള പ്രകടമായ അന്തരം യുവജനങ്ങളില്‍ ആന്തരീക സംഘര്‍ഷത്തിനിടയാക്കുന്നു. എന്നിരുന്നാലും തങ്ങളുടെ അസ്തിത്വത്തിന്‍റെ ഉറവിടവും ജീവിതത്തിന്‍റെ ലക്ഷൃവും അന്വേഷിക്കുന്നവരാണ് യുവജനങ്ങള്‍. യുവത്വത്തിന്‍റെ ഊര്‍ജ്ജസ്വലത തിരിച്ചറിഞ്ഞുകൊണ്ട് അവര്‍ക്കു അനുയോജ്യമായ രീതിയില്‍ വിശ്വാസസത്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത് വൈദീകരുടേയും മതാബോധന അധ്യാപകരുടേയും കടമയാണെന്നും ആര്‍ച്ചുബിഷപ്പ് ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.