2012-05-08 17:43:00

മാര്‍ട്ടിന്‍ ദി പോറസിന്‍റെ വിശുദ്ധ പദപ്രഖ്യാപനത്തിന്‍റെ സുവര്‍ണ്ണജൂബിലി


08 മെയ് 2012, ലീമ
മാര്‍ട്ടിന്‍ ദി പോറസിന്‍റെ വിശുദ്ധ പദപ്രഖ്യാപനത്തിന്‍റെ സുവര്‍ണ്ണജൂബിലിയാഘോഷങ്ങള്‍ അദ്ദേഹത്തിന്‍റെ സ്വദേശമായ പെറുവിലെ ലീമായില്‍ ആരംഭിച്ചു. മെയ് ആറാം തിയതി ഞായറാഴ്ച കര്‍ദിനാള്‍ ഹ്വാന്‍ ലൂയിസ് സിപ്രാണിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ ലീമായിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ജൂബിലി ആഘോഷപരിപാടികള്‍ ആരംഭിച്ചത്. വി.മാര്‍ട്ടിന്‍ അംഗമായിരുന്ന ഡൊമനിക്കന്‍ സന്ന്യസ്ത സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ 2012 ഡിസംബര്‍ മാസം വരെ നീണ്ടു നില്‍ക്കുമെന്ന് പെറുവിലെ ദേശീയ മെത്രാന്‍ സമിതി അറിയിച്ചു. ഏളിമയുടേയും ആതുരസേവനത്തിന്‍റേയും മഹനീയ മാതൃക ലോകത്തിനു നല്‍കിയ മാര്‍ട്ടിന്‍ ഡി പോറസിനെ 1962 മെയ് 6ാം തിയതി വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.









All the contents on this site are copyrighted ©.