പരിശുദ്ധ സിംഹാസനവും ലോവര്‍ സാക്സോണിയും ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു
08 മെയ് 2012, വത്തിക്കാന്‍ പരിശുദ്ധ സിംഹാസനവും ജര്‍മ്മന്‍ സംസ്ഥാനമായ ലോവര്‍ സാക്സോണിയും
ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. മെയ് എട്ടാം തിയതി ചൊവ്വാഴ്ച ലോവര്‍ സാക്സോണി സ്റ്റേറ്റ്
ഗവര്‍ണറുടെ കാര്യാലയത്തില്‍ വച്ച് പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ച് ജര്‍മ്മനിയിലെ
വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജീന്‍ക്ലൗദെ പെരിസ്സെയും ലോവര്‍ സാക്സോണി സ്റ്റേറ്റ്
ഗവര്‍ണര്‍ ഡേവിഡ് മാക്അലിസ്റ്ററുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. പരിശുദ്ധ സിംഹാസനവും
ലോവര്‍ സാക്സോണിയും 1965 ഫെബ്രുവരി 26ല്‍ ഒപ്പുവച്ച ഉടമ്പടിയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ്
പുതിയ ഉടമ്പടി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന സംര്‍ക്കാരിന്‍റെ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസ
നയത്തില്‍ വന്ന മാറ്റത്തേയും കത്തോലിക്കാ വിദ്യഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളേയും
സംബന്ധിക്കുന്നതാണ് പുതിയ ഉടമ്പടി.