2012-05-08 17:42:23

ദൈവജനത്തിന്‍റെ സുവിശേഷവല്‍ക്കരണ ദൗത്യം


08 മെയ് 2012, റോം
കത്തോലിക്കാ സഭാ ജീവിതത്തിന്‍റെ കേന്ദ്രമായ സുവിശേഷവല്‍ക്കരണം ദൈവജനത്തിന്‍റെ നിത്യ ജീവിതത്തിന്‍റെ ഭാഗമാണെന്ന് കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണി. പൊന്തിഫിക്കല്‍ പ്രേഷിത പ്രവര്‍ത്തനസമൂഹങ്ങളുടെ വാര്‍ഷിക പൊതുയോഗത്തില്‍ മെയ് 7ാം തിയതി തിങ്കളാഴ്ച ആമുഖപ്രഭാഷണം നടത്തുകയായിരുന്നു ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്ക‍ാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഫിലോണി. സഭയുടെ പ്രേഷിത പ്രവര്‍ത്തന സംരഭങ്ങളില്‍ എല്ലാ സഭാംഗങ്ങളും സജീവമായി പങ്കെടുക്കണം. വിശ്വാസ വര്‍ഷാചരണത്തിന്‍റേയും, നവസുവിശേഷവല്‍ക്കരണം പ്രമേയമാക്കി നടത്തുന്ന മെത്രാന്‍മാരുടെ സിനഡ് സമ്മേളനത്തിന്‍റേയും, രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടേയും പ്രധാന്യത്തെക്കുറിച്ച് പരാമര്‍ശിച്ച കര്‍ദിനാള്‍ ഈ ആചരണങ്ങളിലെല്ലാം പങ്കുചേരാന്‍ ഏവരേയും ക്ഷണിച്ചു.
സുവിശേഷവല്‍ക്കരണ രംഗത്തു ഐക്യത്തോടെ സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ക്രിയാത്മക സംഭാവനകള്‍ നല്‍കാന്‍ പ്രേഷിത സമൂഹങ്ങള്‍ക്കു സാധിക്കട്ടെയെന്ന് കര്‍ദിനാള്‍ ആശംസിച്ചു.
പ്രേഷിത പ്രവര്‍ത്തരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചു വിലയിരുത്താന്‍ പ്രേഷിത സമൂഹങ്ങളെ ക്ഷണിച്ചുകൊണ്ടാണ് കര്‍ദിനാള്‍ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.