2012-05-07 16:02:29

പശ്ചിമാഫ്രിക്കയ്ക്കു അന്താരാഷ്ട്ര സമൂഹത്തിന്‍റെ അടിയന്തര സഹായം ആവശ്യം: യു.എന്‍


07 മെയ് 2012, നൈജര്‍
രൂക്ഷമായ ഭക്ഷൃക്ഷാമം നേരിടുന്ന പശ്ചിമാഫ്രിക്കയിലെ സാഹേല്‍ മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര സഹായം നല്‍കണമെന്ന് യു.എന്‍ ലോക ഭക്ഷൃസുരക്ഷാ പദ്ധതിയുടെ (WFP) എക്സിക്യൂട്ടീവ് ഡയറക്ടര്‍ എര്‍ത്താറിന്‍ ക്വസിന്‍. സാഹേല്‍ മേഖലയിലെ 15 ദശ ലക്ഷത്തോളം ജനങ്ങള്‍ കനത്ത ഭക്ഷൃക്ഷാമം നേരിടുകയാണെന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നൈജറില്‍ സന്ദര്‍ശനം നടത്തുന്ന എര്‍ത്താറിന്‍ ക്വസിന്‍ അറിയിച്ചു.
അപ്രതീക്ഷിതമായ മഴമൂലം കൃഷിനശിച്ചതും ഭക്ഷൃ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധിച്ചതും ജനങ്ങളെ പട്ടിണിലേക്കു നയിക്കുകയായിരുന്നു. അതിനു പുറമേ സായുധ സംഘര്‍ഷം നടക്കുന്ന മാലിയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയെന്ന് എര്‍ത്താറിന്‍ ക്വസിന്‍ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 450 ദശലക്ഷം ഡോളര്‍ ആവശ്യമാണെന്നും എര്‍ത്താറിന്‍ ക്വസിന്‍ അറിയിച്ചു.








All the contents on this site are copyrighted ©.