2012-04-25 14:21:20

സുഡാന്‍റേയും ദക്ഷിണസുഡാന്‍റേയും വിജയം യുദ്ധം ഒഴിവാക്കുന്നതില്‍: കാരിത്താസ്‍


25 ഏപ്രില്‍ 2012,
സുഡാന്‍റേയും ദക്ഷിണസുഡാന്‍റേയും ഭരണാധികാരികളോടു ആക്രമണത്തില്‍ നിന്നു പിന്തിരിയാന്‍ കത്തോലിക്കാ ഉപവി സംഘടനയായ കാരിത്താസ് അഭ്യര്‍ത്ഥിച്ചു. അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതിന് 2005ലെ സമാധാന ഉടമ്പടി പൂര്‍ണ്ണമായും നടപ്പിലാക്കണം. സന്ധിസംഭാഷണത്തിലൂടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഇരുപത്തിനാലാം തിയതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കാരിത്താസ് ഇന്‍റര്‍നാഷണലിസിന്‍റെ സെക്രട്ടറി ജനറല്‍ മൈക്കള്‍ റോയി പ്രസ്താവിച്ചു. സുഡാനിലേയും ദക്ഷിണസുഡാനിലേയും ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ഒഴിവാക്കുന്നതിലായിരിക്കും ഇരു രാജ്യങ്ങളുടേയും അന്താരാഷ്ട്ര സമൂഹത്തിന്‍റേയും വിജയം. യുദ്ധത്തില്‍ നേടുന്ന വിജയം ഏവരുടേയും പരാജയമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും കാരിത്താസ്‍ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.