2012-04-24 16:16:20

മതസ്വാതന്ത്ര്യം ആരാധനാ സ്വാതന്ത്ര്യത്തില്‍ മാത്രം ഒതുക്കി നിറുത്തരുതെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്


24 ഏപ്രില്‍ 2012, വാഷിംങ്ടണ്‍
മതസ്വാതന്ത്ര്യം ആരാധനാ സ്വാതന്ത്ര്യത്തില്‍ മാത്രം ഒതുക്കി നിറുത്തരുതെന്ന് ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് അസ്സീസി ചുള്ളിക്കാട്ട്. വാഷിംങ്ടണ്‍ ഡി.സിയില്‍ നടന്ന ഒരു ദേശീയ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ (8th National Catholic Prayer Breakfast) പ്രഭാഷണം നടത്തുകയായിരുന്നു ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്. മതപ്രചരണവും മതവിദ്യാഭ്യാസവും മതസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. രാഷ്ട്രീയ മണ്ഡലത്തിലും പൊതുരംഗത്തും പ്രവര്‍ത്തിക്കാന്‍ മതവിശ്വാസികള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ശക്തമായ ക്രൈസ്തവ പാരമ്പര്യമുള്ള യൂറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന മതേതരത്വം മതവിശ്വാസത്തെ സാമൂഹ്യധാരയില്‍ നിന്നും മാറ്റിനിറുത്താന്‍ ശ്രമിക്കുകയാണ്. മതവിശ്വാസം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതില്‍ നിന്നാണ് മതപീഢനങ്ങള്‍ ആരംഭിക്കുന്നതെന്നു മുന്നറിയിപ്പു നല്‍കിയ അദ്ദേഹം, മതവിശ്വാസം സജീവമായി കാത്തു സംരക്ഷിക്കാന്‍ അമേരിക്കന്‍ ജനതയെ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.