2012-04-21 10:50:11

സന്യാസിനികള്‍ക്ക്
നവീകരണത്തിന്‍റെ
മാര്‍ഗ്ഗരേഖ


20 ഏപ്രില്‍ 2012, അമേരിക്ക
അമേരിക്കയിലെ സന്യാസീ സമൂഹങ്ങള്‍ നവീകരിക്കപ്പെടണമെന്ന് വത്തിക്കാന്‍റെ ശാസനം ആവശ്യപ്പെട്ടു. 2008-മുതല്‍ വത്തിക്കാന്‍റെ വിശ്വാസ സംഘം നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും വെളിച്ചത്തിലാണ് അമേരിക്കയിലെ കത്തോലിക്കാ സന്യാസിനീ സമൂഹങ്ങളുടെയും അവര്‍ക്ക് നേതൃത്വം നല്ക്കുന്ന ദേശിയ സമിതിയുടേയും (Leadership Conference of Women Religious) നിലപാടുകളില്‍ മാറ്റമുണ്ടാകണമെന്ന് വത്തിക്കാന്‍ രേഖാപരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
സഭാ പ്രബോധനങ്ങളില്‍നിന്നും, വിശ്വാസ സംഹിതകളില്‍നിന്നും അകന്ന വിമത ചിന്താഗതികള്‍ അമേരിക്കയിലെ സന്യാസനീ സമൂഹങ്ങളില്‍ ഒറ്റയായും കൂട്ടമായും കണ്ടെത്തിയതിന്‍റെ വെളിച്ചത്തിലാണ്, സഭയിലും സമൂഹത്തിലും ഉതപ്പുണ്ടാകുന്ന വിധത്തിലുള്ളതും ക്രിസ്താനുകരണത്തിനു നിരയ്ക്കാത്തതുമായ ജീവിതശൈലി തിരുത്തുവാന്‍ ആവശ്യപ്പെട്ടതെന്ന്, വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ വില്യം ലവാദാ പ്രസ്താവനയില്‍ വെളിപ്പെടുത്തി..

ഓഹോയുടെ മെത്രാപ്പോലീത്താ, ആര്‍ച്ചുബിഷപ്പ് ലിയൊനാര്‍ ബ്ലെയര്‍, ഇലിനോയിസിന്‍റെ മെത്രാന്‍ തോമസ് ജോണ്‍ പാപ്പരോക്കി എന്നിവരെ നവീകരണ പദ്ധകള്‍ക്ക് നേതൃത്വം നല്കാന്‍ നിയോഗിച്ചതായും കര്‍ദ്ദിനാള്‍ ലവാദാ അറിയിച്ചു.








All the contents on this site are copyrighted ©.