2012-04-21 10:45:39

വിനോദസഞ്ചാരത്തിന്‍റെ
അജപാലന ദര്‍ശനം


20 ഏപ്രില്‍ 2012, റോം
വനോദസഞ്ചാരം അജപാലന ശുശ്രൂഷയുടെ ഭാഗമാക്കേണ്ടതാണെന്ന്, പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേലിയോ പ്രസ്താവിച്ചു.
ഏപ്രില്‍ 23 മുതല്‍ 27-വരെ മെക്സിക്കോയില്‍ അരങ്ങേറുന്ന വിനോദസഞ്ചാര ശുശ്രൂഷയെ സംബന്ധിച്ച 7-ാമത് അന്തര്‍ദേശീയ സമ്മേളനത്തെക്കുറിച്ചു വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ വേലിയോ ഇപ്രകാരം പ്രസ്താവിച്ചത്.
മാനുഷിക കൂട്ടായ്മയുടേയും നന്മയുടേയും സാംസ്കാരിക മേഖലായാക്കി വിനോദസഞ്ചാരത്തെ വളര്‍ത്തുവാന്‍ പ്രാദേശിക സഭകള്‍ ശരിയായ ലക്ഷൃത്തോടും അറിവോടുംകൂടെ ഈ മേഖലയിലേയ്ക്ക് കടന്നുവരണമെന്നും കര്‍ദ്ദിനാള്‍ വേലിയോ അഭിപ്രായപ്പെട്ടു.

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ മനസിലാക്കുവാനും, സംസ്കാരങ്ങളും അവരുടെ സൗന്ദര്യവും മൂല്യങ്ങളും ആസ്വദിക്കുവാനും, ന്യായമായി വിശ്രമിക്കുവാനുമുള്ള മനുഷ്യാവകാശത്തിന്‍റെ പ്രകടമായ സാമൂഹ്യമാനമാണ് വിനോദസഞ്ചാരമെന്ന് കര്‍ദ്ദിനാള്‍ വേലിയോ വിശദമാക്കി.









All the contents on this site are copyrighted ©.