2012-04-13 18:27:28

മുമ്പൈ അതിരൂപത
ജൂബിലിവര്‍ഷം


13 ഏപ്രില്‍ 2012, മുമ്പൈ
ക്രിസ്തുവിന്‍റെ സജീവ സാന്നിദ്ധ്യമാണ് സഭയെന്ന്, ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. മൂമ്പൈ അതിരൂപതയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രത്യേക സന്ദേശത്തിലാണ് സഭയുടെ സജീവ സാന്നിദ്ധ്യത്തെക്കുറിച്ച് കാര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്. സ്വതന്ത്രമായും പരസ്യമായും സഭയിലേയ്ക്ക് ജ്ഞാനസ്നാനം സ്വീകരിച്ച് അംഗങ്ങളാകുവാന്‍ ഈസ്റ്റര്‍ ദിനത്തില്‍ കടന്നുവരുന്നവര്‍ ക്രിസ്തുവിന്‍റെ സഭയുടെ ഇന്നും ജീവിക്കുന്ന സ്വഭാവത്തെ വെളിപ്പെടുത്തിയെന്നും മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു. വിവിധ സംസ്കാരങ്ങളുടേയും മതങ്ങളുടേയും സങ്കരമായ ഭാരതത്തില്‍ ക്രിസ്തുവിന്‍റെ സുവിശേഷം ജീവിച്ചുകൊണ്ട് രാജ്യത്ത് സന്തോഷവും സമാധാനവും വളര്‍ത്താന്‍ ക്രൈസ്തവര്‍ പരിശ്രമിക്കുമെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സന്ദേശത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.