2012-04-13 10:13:34

പാപ്പായ്ക്കു കിട്ടിയ
സമ്മാനം ജയില്‍ മക്കള്‍ക്ക്


12 ഏപ്രില്‍ 2012, റോം
പാപ്പായ്ക്കു കിട്ടിയ ഭീമന്‍ പിറന്നാള്‍ കെയ്ക്ക് ജയിലില്‍ കഴിയുന്ന യുവജനങ്ങള്‍ക്ക് സമ്മാനിച്ചു. ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണം കഴിഞ്ഞപ്പോഴാണ് ഇറ്റലിയിലെ പ്രശസ്തമായ ചോക്കളേറ്റ് കമ്പനി, ചോക്കോ ബ്രയില്ലേ 551-റാത്തല്‍ തൂക്കമുള്ള ചോക്കളേറ്റ് കെയ്ക്ക് പാപ്പായ്ക്കു സമ്മാനിച്ചത്. പേപ്പല്‍ സ്ഥാനിക ചിഹ്നത്താല്‍ അലംകൃതമായ 16 അടി ഉയരമുള്ള കെയ്ക്ക് ഏപ്രില്‍ 16-ന് ആഘോഷിക്കുന്ന പാപ്പായുടെ 85-ാം പിറന്നാള്‍ സമ്മാനമാണെന്ന് കമ്പനിയുടെ വക്താവ് പ്രസ്താവിച്ചു.
പുഞ്ചിരിയോടെ സമ്മാനം സ്വീകരിച്ച പാപ്പ, നന്ദിപറഞ്ഞ ശേഷം,
ഈ സ്നേഹസമ്മാനം റോമിലെ കാസാ ദെല്‍ മാര്‍മോ, എന്നറിയപ്പെടുന്ന യുവജനങ്ങള്‍ക്കായുള്ള ജയിലില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.

2007-ലെ ക്രിസ്തുമസ്സ് സായാഹ്നത്തില്‍ പാപ്പാ ഈ ജയിലിലെ യുവജനങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.