2012-04-13 18:15:50

പാപ്പായുടെ പിറന്നാളും
സ്ഥാനാരോഹണ വാര്‍ഷികവും


13 ഏപ്രില്‍ 2012, വത്തിക്കാന്‍
ഒരാഴ്ചത്തെ വിശ്രമത്തിനുശേഷം ബനഡിക്ട് 16-ാമന്‍ പാപ്പ
വത്തിക്കാനില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച ഇറ്റിലിയിലെ സമയം വൈകുന്നേരം നാലരമണിയോടെ ഹെലിക്കപ്റ്റര്‍ മാര്‍ഗ്ഗം ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍നിന്നും പാപ്പാ വത്തിക്കാന്‍ തോട്ടത്തില്‍ ഇറങ്ങിയതോടെ, വിശുദ്ധവാര ആഘോഷങ്ങള്‍ക്കുശേഷമുള്ള ഹ്രസ്വവിശ്രമം അവസാനിച്ചു. ഏപ്രില്‍ 16-ാം തിയതി 85-ാം പിറന്നാളും, 19ാം തിയതി തന്‍റെ സ്ഥാനാരോഹണത്തിന്‍റെ 7-ാം വാര്‍ഷികവും പാപ്പ ആഘോഷിക്കും.

വിശ്രമിത്തിനിടയിലും തിങ്കാളാഴ്ച കാസില്‍ ഗണ്ടോള്‍ഫോയിലെത്തിയ തീര്‍ത്ഥാടകര്‍ക്കായി ത്രികാലപ്രാര്‍ത്ഥന സന്ദേശവും, ബുധനാഴ്ച വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണവും പാപ്പാ നടത്തുകയുണ്ടായി. “വൃദ്ധനെങ്കിലും താന്‍ ജോലി ചെയ്യുന്നുണ്ട്,” എന്ന് ക്യൂബാ സന്ദര്‍ശനവേളയില്‍, സമപ്രായാക്കാരനായ ഫിഡേല്‍ കാസ്ട്രോയോട്
പാപ്പ കളിയായി പറഞ്ഞത് മാധ്യമശ്രദ്ധ ആകര്‍ഷിച്ച പ്രസ്താവമാണ്.









All the contents on this site are copyrighted ©.