13 ഏപ്രില്‍ 2012, റോം സഭാ കൂട്ടായ്മയെ ശാക്തീകരിക്കാനാണ് നവസുവിശേഷവത്ക്കരണമെന്ന്,
പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റെയ്നോ ഫിസിക്കേല്ലാ പ്രസ്താവിച്ചു.
ക്രിസ്തുവിന്‍റെ സുവിശേഷം വളര്‍ന്നതും പരിപോഷിപ്പിക്കപ്പെട്ടതും സഭാകൂട്ടായ്മയിലാണെന്നും,
സഭ വിട്ടകന്ന് സുവിശേഷം ജീവിക്കുക അസാദ്ധ്യമാണെന്നും റോമില്‍വച്ച് ഏപ്രില്‍ 12-ാം തിയതി
മാധ്യമങ്ങള്‍ക്കു നല്കിയ ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ അഭിമുഖത്തില്‍ പ്രസ്താവിച്ചു.
ആധുനീകതയുടേയും മതനിരപേക്ഷതയുടേയും സംസ്ക്കാരത്തില്‍ ക്രിസ്തുവില്‍നിന്നും അവിടുത്തെ
സുവിശേഷ മൂല്യങ്ങളില്‍നിന്നും അകന്നുപോയവരെ സഭയിലേയ്ക്ക് തിരികെ കൊണ്ടുവരുകയാണ് ബനഡിക്ട്
16-ാമന്‍ പാപ്പ വിഭാവനം ചെയ്തിരിക്കുന്ന നവസുവിശേഷവത്ക്കരണ പദ്ധതിയുടെ ലക്ഷൃമെന്ന് ആര്‍ച്ചുബിഷപ്പ്
ഫിസീക്കേല്ലാ വ്യക്തമാക്കി.
ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും അറിയാത്ത
ജനങ്ങളോട് അത് പ്രഘോഷിക്കുന്നതാണ് സുവിശേഷവത്ക്കരണം. എന്നാല്‍ സുവിശേഷം അറിഞ്ഞിട്ടും,
അത് അറിയാത്തപോലെയും അതില്‍നിന്ന് അകന്നും ജീവിക്കുന്നവരെ ശാക്തീകരിക്കുന്നതാണ് നവസുശേഷവത്ക്കരണമെന്നും
ആര്‍ച്ചുബിഷ്പ്പ് ഫിസിക്കേല്ലാ അഭിമുഖത്തില്‍ വിവരിച്ചു.