2012-04-12 09:57:59

പാപ്പായുടെ ഗ്രന്ഥം
നസ്രായനായ യേശു
ശബ്ദലേഖിത രൂപം


11 ഏപ്രില്‍ 2012, റോം
പാപ്പായുടെ പുസ്തകം, നസ്രായനായ യേശു രണ്ടാം വാല്യം പൂര്‍ണ്ണമായും ശബ്ദലേഖനം ചെയ്യപ്പെട്ടു. പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്ര നടനും ടെലിവിഷന്‍ താരവുമായ യൂഗോ പാലിയായുടെ ശബ്ദത്തിലാണ് ക്രിസ്തുവിന്‍റെ ജീവിതത്തിലെ സുപ്രധാന രംഗങ്ങള്‍ അരങ്ങേറുന്ന - ജരൂസലേം പ്രവേശനം മുതല്‍ ഉത്ഥാനംവരെയുള്ള രംഗങ്ങള്‍ ദൈവശാസ്ത്രപരമായി വ്യാഖ്യാനിക്കുന്ന പാപ്പായുടെ രചന ശബ്ദലേഖിത ഗ്രന്ഥമായി പുറത്തിറങ്ങുന്നത്.

വത്തിക്കാന്‍ പ്രസിദ്ധീകരണ ശാലയും ഈമോണ്‍സ് പ്രസാധകരുമാണ്
യൂഗോ പാലിയായുടെ അനുഗ്രഹീതവും ഗാംഭീര്യവുമുള്ള ശബ്ദത്തില്‍ നാടകീയമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ശബ്ദലേഖിത ഗ്രന്ഥം ജനമദ്ധ്യത്തലെത്തിക്കുന്നതെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി
ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. ഇറ്റാലിയന്‍ ഭാഷയിലുള്ള ശബ്ദലേഖിത ഗ്രന്ഥം ഏപ്രില്‍ 17-ാം തിയതി വൈകുന്നേരം വത്തിക്കാന്‍ റേഡിയോ നിലയത്തിലെ മാര്‍ക്കോണി ഹാളില്‍വച്ച് നടന്‍ പാലിയായുടെ സാന്നിദ്ധ്യത്തില്‍ പ്രകാശനം ചെയ്യപ്പെടുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു.









All the contents on this site are copyrighted ©.