2012-04-11 20:45:54

സഭയില്‍
210 കര്‍ദ്ദിനാളന്മാര്‍


11 ഏപ്രില്‍ 2012, പുവര്‍ത്തെ റീക്കോ
വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 90-ാമത്തെ വയസ്സില്‍ ദ്വീപുരാജ്യമായ പുവര്‍ത്തെ റിക്കോയിലെ വസതിയില്‍വച്ച് ഏപ്രില്‍ 7-ാം തിയതിയാണ് കര്‍ദ്ദിനാള്‍ ലൂയി അപ്പൂന്തോ മര്‍ത്തീനെസിന് അന്ത്യം ഭവിച്ചത്. സ്വയംഭരണ ഘടനയും സ്പാനിഷ് സംസ്ക്കാരവുമുള്ള, പുവര്‍ത്തെ റീക്കോയിലെ പ്രഥമ തദ്ദേശിയ മെത്രാപ്പോലീത്തയായിരുന്നു കാലംചെയ്ത കര്‍ദ്ദിനാള്‍ മര്‍ത്തീനെസ്.
ലാറ്റിനമേരിക്കന്‍ സഭയുടെ ദേശീയ മെത്രാന്‍ സമിതി (CELEAM) പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തീക്ഷ്ണമായ അജപാലന ശുശ്രൂഷകൊണ്ടും ജനങ്ങള്ടെ ആത്മീയവും ധാര്‍മ്മികവുമായ വളര്‍ച്ചയിലുള്ള ശുഷ്ക്കാന്തികൊണ്ടും ജനപ്രീതിയാര്‍ജ്ജിച്ച നല്ലിടയനായിരുന്നു കര്‍ദ്ദിനാള്‍ മര്‍ത്തീനെസ് എന്ന പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.
1973-ല്‍ പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പയാണ് ആര്‍ച്ചുബിഷപ്പ് മര്‍ത്തീനസ്സിനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്‍ത്തിയത്.
1999-ല്‍ അദ്ദേഹം ഔദ്യോഗിക പദവികളില്‍നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.
കര്‍ദ്ദിനാള്‍ മര്‍ത്തീനെസിന്‍റെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ എണ്ണം 210-ആയി കുറയുകയാണ്. അതില്‍ 123-പേര്‍ മാര്‍പാപ്പയുടെ നിയമനത്തില്‍ വോട്ടവകാശമുള്ളവരും
ബാക്കി 87-പേര്‍ 80-വയസ്സിനുമേല്‍ പ്രായമുള്ളവരുമാകയാല്‍
വോട്ടവകാശം ഇല്ലാത്തവരുമാണ്.








All the contents on this site are copyrighted ©.