2012-04-05 10:30:59

മാധ്യമങ്ങളിലൂടെ
നവീകരണം സാദ്ധ്യമെന്ന്
ഫാദര്‍ സ്രാമ്പിക്കല്‍


4 ഏപ്രില്‍ 2012, റോം
സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ സമൂഹത്തെ നവീകരിക്കാനാവുമെന്ന്, സിബിസിഐയുടെ മാധ്യമ പരിശീലന കേന്ദ്രം, നിസ്ക്കോര്‍ട്ടിന്‍റെ (NISCORT)
ഡയറക്ടര്‍, ഫാദര്‍ ജേക്കബ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു.
ഏപ്രില്‍ 3-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നില്കിയ പ്രസ്താവനയിലാണ് ഫാദര്‍ സ്രാമ്പിക്കല്‍ ഈ ആശയം വെളിപ്പെടുത്തിയത്.
സാമൂഹ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായ നേതാക്കള്‍ക്കും ശരിയായ കാഴ്ചപ്പാടില്‍ വിനിമയ ശാസ്ത്രത്തെക്കുറിച്ച് പരിശീലനം നല്കാനായാല്‍ മാധ്യമങ്ങളെ സഭയുടെയും സമൂഹത്തിന്‍റേയും നവീകരണത്തിനുള്ള ചാലകശക്തി ആക്കാനാവുമെന്ന് ഫാദര്‍ സ്രാമ്പിക്കള്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള അജപാലന ദൈവശാസ്ത്ര കോഴ്സ് കൂടാതെ, വികസന മാധ്യമശാസ്ത്രം, മാധ്യമ ധാര്‍മ്മികത എന്നീ രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പരിപാടിയോടെയായിരിക്കും പുതിയ അദ്ധ്യായനവര്‍ഷം ഡല്‍ഹിയിലെ നിസ്ക്കോര്‍ട്ടില്‍ ആരംഭിക്കുന്നതെന്നും ഫാദര്‍ സ്രാമ്പിക്കല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.