2012-03-30 10:11:33

സാംസ്കാരീക അനുരൂപണവും
സുവിശേഷവത്ക്കരണവും


29 മാര്‍ച്ച് 2012, ബാംങ്കോക്ക്
ക്രൈസ്തവര്‍ പ്രാദേശിക സംസ്കാരത്തനിമ ആര്‍ജ്ജിക്കണമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള സിബിസിഐ കമ്മിഷന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഫീലിക്സ് മച്ചാഡോ പ്രസ്താവിച്ചു.
മാര്‍ച്ച് 27-ന് ബാങ്കോക്കില്‍ ചേര്‍ന്ന കത്തോലിക്കാ പ്രവര്‍ത്തക സമിതിയുടെ
6-ാമത് ഏഷ്യന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ആര്‍ച്ചുബിഷപ്പ് മച്ചാഡോ ഇപ്രകാരം പ്രതിനിധികളെ ആഹ്വാനംചെയ്തത്. മൂന്നാം സഹസ്രാബ്ദത്തില്‍ ഏഷ്യയിലെ സുവിശേഷവത്ക്കരണം - പ്രശ്നങ്ങളും പ്രതിവിധികളും, എന്നതാണ് വാസൈ അതിരൂപതാദ്ധ്യക്ഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം.

സംസ്കാരങ്ങളിലേയ്ക്കും ജനങ്ങളുടെ സംസ്ക്കാര- തനിമയിലേയ്ക്കും ക്രൈസ്തവര്‍ ഇറങ്ങിച്ചെല്ലാതെ, അവരുടെ രൂപാന്തരീകരണമോ, സുവിശേഷവത്ക്കരണമോ യാഥാര്‍ത്ഥ്യമാക്കാനാവില്ലെന്നും, ഏഷ്യയിലെ സഭ ഇന്നും പാശ്ചാത്യ ശൈലിയില്‍ തുടരുകയാണെന്നും ആര്‍ച്ചുബിഷപ്പ് മച്ചാഡോ ചൂണ്ടിക്കാട്ടി.
സാംസ്കാരിക മൂല്യങ്ങളും തനിമയും മറച്ചുവച്ചാല്‍ വിശ്വാസമൂല്യങ്ങള്‍ പങ്കുവയ്ക്കാനോ, വിശ്വാസ സാക്ഷൃമോകുവാനോ സാധിക്കുകയില്ലെന്നും ആര്‍ച്ചുബിഷപ്പ് മച്ചാഡോ തന്‍റെ പ്രബന്ധത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.