2012-03-30 10:34:12

വിശ്വാസ വസന്തമായ മെക്സിക്കോ ക്യൂബാ സന്ദര്‍ശനം
പാപ്പ തിരിച്ചെത്തി


29 മാര്‍ച്ച് 2012, വത്തിക്കാന്‍
പാപ്പായുടെ സന്ദര്‍ശനം ജനതകള്‍ക്ക് വിശ്വാസ വസന്തമായെന്ന്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലെ പ്രസ്താവിച്ചു. മാര്‍ച്ച് 28-ന് സമാപിച്ച ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 23-ാമത് അന്തര്‍ദേശിയ പര്യടനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാപ്പായോടൊപ്പമുണ്ടായിരുന്ന, മെക്സിക്കോ സ്വദേശിയായ കര്‍ദ്ദിനാള്‍ ക്വെല്ലെ,
ഇപ്രകാരം പ്രസ്താവിച്ചത്. ദാരിദ്ര്യത്തിന്‍റെയും അക്രമത്തിന്‍റെയും വെല്ലുവിളികള്‍ ലാറ്റിനമേരിക്കന്‍ ജനത അനുഭവിക്കുന്നുണ്ടെങ്കിലും, അനുരജ്ഞിതരായി ദൈവത്തിലേയ്ക്കു തിരിയണമെന്നാണ് പാപ്പ അവരെ ഉദ്ബോധിപ്പിച്ചതെന്ന് കര്‍ദ്ദിനാള്‍ ക്വെല്ലെ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. സഭ എത്രത്തോളം ജനങ്ങളുടെ ആത്മീയവും സാംസ്കാരികവുമായ വളര്‍ച്ചയില്‍ തല്പരയാണെന്ന് പാപ്പായുടെ സന്ദര്‍ശനവും സാന്നിദ്ധ്യവും തെളിയിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ക്വെല്ലെ വ്യക്തമാക്കി.









All the contents on this site are copyrighted ©.