2012-03-28 22:36:35

മതസ്വാതന്ത്ര്യത്തിന്‍റെ മര്‍മ്മരങ്ങളുമായി
മാര്‍പാപ്പ–കാസ്ട്രോ കൂടിക്കാഴ്ച


28 മാര്‍ച്ച് 2012, ക്യൂബ
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ക്യൂബന്‍ പ്രസിഡന്‍റ് റാവുള്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ തലസ്ഥാനമായ ഹവാനായില്‍ മാര്‍ച്ച് 27-ാം തിയതി വൈകുന്നരം പ്രസിഡന്‍റിന്‍റെ മന്ദിരത്തില്‍വച്ചാണ് റാവുള്‍ കാസ്ട്രോയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്. 40 മിനിറ്റു നീണ്ടുനിന്ന സ്വകാര്യകൂടിക്കാഴ്ച ഹൃദ്യവും ഫലപ്രദവും ആയിരുന്നുവെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊമ്പോര്‍ഡി വിശേഷിപ്പിച്ചു. മതസ്വാതന്ത്യത്തിന്‍റെ മേഖലയില്‍ ക്യൂബയിലെ സഭ അനുഭവിക്കുന്ന പ്രതിസന്ധികള്‍ പ്രസിഡന്‍റുമായുള്ള സംഭാഷണത്തില്‍ പാപ്പ ആവര്‍ത്തിക്കുയുണ്ടായെന്നും
ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.