2012-03-28 22:24:08

ദുഃഖവെള്ളിക്കായ്
ഒരഭ്യര്‍ത്ഥന


28 മാര്‍ച്ച് 2012, ക്യൂബ
ദുഃഖവെള്ളി പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിക്കണമെന്ന് ബനഡിക്ട് 16-ാം മാര്‍പാപ്പ
ക്യൂബന്‍ പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചുവെന്നും, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി,
ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. മാര്‍ച്ച് 27-ാം തിയതി ചൊവ്വാഴ്ച ക്യൂബയുടെ പ്രസിഡന്‍റുമായി തലസ്ഥാന നഗരമായ ഹവാനയില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇക്കാര്യം പുറത്തുവിട്ടത്.

14-വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നത്തെ ക്യൂബന്‍ പ്രസിഡന്‍റ് ഫിദേല്‍ കാസ്ട്രോയുമായി വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായിട്ടാണ് ക്രിസ്തുമസ്സ് ദിനം ക്യൂബയില്‍ അവധിയായി പ്രഖ്യാപിക്കപ്പെട്ടതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു. 26-ാം തിയതി മെക്സിക്കോയില്‍നിന്നും ക്യൂബയിലെത്തിയ പാപ്പ, ആദ്യദിനം സാന്തിയാഗോ പട്ടണത്തില്‍ കോബ്രെയിലെ കന്യകാനാഥയുടെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുത്തു. 27-ാം തിയതി ക്യൂബന്‍ തലസ്ഥാനത്തെത്തിയ മാര്‍പാപ്പയുടെ പരിപാടി 28-ാം തിയതി വ്യാഴാഴ്ച, പ്രാദേശിക സമയം രാവിലെ 9 മണിക്ക് ഹവാനയിലെ വിപ്ലവത്തില്‍ ചത്വരത്തില്‍ പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലി ക്യൂബയിലെ സമാപന പരിപാടിയാണ്.








All the contents on this site are copyrighted ©.