2012-03-28 21:58:29

ക്യൂബയിലെ
തീര്‍ത്ഥാടകന്‍


28 മാര്‍ച്ച് 2012, ക്യൂബ
മാര്‍പാപ്പയുടെ ക്യൂബാ സന്ദര്‍ശനലക്ഷൃം തികച്ചും ആത്മീയമാണെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
മാര്‍ച്ച് 27, 28 തിയതികളില്‍ നടന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ക്യൂബാ സന്ദര്‍ശത്തെ വിലയിരുത്തിക്കൊണ്ട് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇപ്രകാരം പ്രസ്താവിച്ചത്. സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ല്‍ ക്യൂബയില്‍ ഏറെ അസ്വസ്തതകള്‍ ഉണ്ടെങ്കിലും പാപ്പായുടെ സന്ദര്‍ശന ലക്ഷൃം തികച്ചും ആത്മീയമാണെന്നും,
കൊബ്രെയിലെ കന്യകാ നാഥയുടെ വണക്കിത്തിന്‍റെ 4-ാം ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട തീര്‍ത്ഥാടകനായിട്ടാണ് പാപ്പാ ക്യൂബാ ദ്വീപിലെത്തിയിരിക്കുന്നതെന്നും,
വത്തിക്കാന്‍ മാധ്യമങ്ങളുടെ ഡയറക്ടര്‍ ഫാദര്‍ ലൊമ്പോര്‍ഡി വ്യക്തമാക്കി.

മതസ്വാതന്ത്യത്തിന്‍റേയും മനുഷ്യാവകാസത്തിന്‍റേയും മേഖലകളില്‍ പ്രതിസന്ധികളുളള
ക്യൂബന്‍ ജനതയ്ക്ക് പ്രത്യാശ പകര്‍ന്നുകൊണ്ട്, സഭയുടെ ഉപവി പ്രവര്‍ത്തനങ്ങളിലൂടെയും ആത്മീയ പ്രബോധനങ്ങളിലൂടെയും അവരെ പുരോഗതിയിലേയ്ക്ക് ഉയര്‍ത്തുക, എന്നതാണ് പാപ്പായുടെ സന്ദര്‍ശനലക്ഷൃമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
6 ദിവസം നീണ്ടുനിന്ന മെക്സിക്കോ-ക്യൂബാ പര്യടനം 29-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തുന്നതോടെ സമാപിക്കും..








All the contents on this site are copyrighted ©.