2012-03-28 21:55:34

'കിഴവനും കടലും’
മാതൃസന്നിധിയില്‍


28 മാര്‍ച്ച് 2012, ക്യൂബ
വിശ്വത്തര സാഹിത്യകാരന്‍ ഏണസ്റ്റ് ഹെമിങവേയുടെ നൊബേല്‍
സ്വര്‍ണ്ണ മെഡല്‍ കോബ്രെയിലെ കന്യകാനാഥയുടെ സന്നിധിയിലുണ്ടെന്ന്,
വത്തിക്കാന്‍ റോഡിയോ വക്താവ്, ഫാദര്‍ ഹാഗന്‍കോര്‍ഡ് അറിയിച്ചു.
പാപ്പായുടെ ക്യൂബാ പര്യടനസംഘത്തിലെ അംഗമായ ഫാദര്‍ ഹാഗെന്‍കോര്‍ഡ്
മാര്‍ച്ച 28-ാം തിയതി ക്യൂബയില്‍നിന്നും അയച്ച വാര്‍ത്താക്കുറിപ്പിലാണ്
അമേരിക്കന്‍ സാഹിത്യകാരന്‍ ഹെമിങവേയുടെ നൊബേല്‍ സമ്മാനം എല്‍ കോബ്രെയിലെ കന്യകാനാഥയുടെ സന്നിധിയില്‍ കണ്ടതായി അറിയിച്ചത്. ‘കിഴവനും കടലും’
എന്ന തന്‍റെ നോവലിനാണ് 1954-ല്‍ ഹെമിങവേ നൊബേല്‍ സമ്മാനം നേടിയത്. അക്കാലഘട്ടത്തില്‍ ക്യൂബയില്‍ ജീവിച്ചിരുന്ന സാഹിത്യകാരന്‍ ക്യൂബയുടെ മദ്ധ്യസ്ഥയായ എല്‍ കോബ്രേയിലെ കന്യകാനാഥയ്ക്ക് തന്‍റെ ശ്രേഷ്ഠപുരസ്ക്കാരം സമര്‍പ്പിക്കുകയായിരുന്നുവെന്ന്
ഫാദര്‍ ഹാഗെന്‍കോര്‍ഡ് വിവരിച്ചു. വസന്തത്തിലെ പേമാരി, വിപ്ലവത്തോടു വിട, ഇനിയും സൂര്യോദയം, ഉള്ളതും ഇല്ലാത്തതും, നദികള്‍ക്കപ്പുറത്തെ വനാന്തരം.. തുടങ്ങി
50-ലേറെ നോവലുകളും അത്രത്തോളം ചെറുകഥകളും ഹെമിങവേയുടെ പ്രസിദ്ധമായ സാഹിതീസംഭാവനകളാണ്.









All the contents on this site are copyrighted ©.