27 മാര്‍ച്ച് 2012, ക്യൂബ കോബ്രയിലെ കന്യകാനാഥയുടെ സന്നിധിയിലേയ്ക്ക് ദൈവസ്നേഹത്തില്‍
നിങ്ങളെ വളര്‍ത്തുവാനും, നിങ്ങളുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുവാനുമാണ് ഞാന്‍ ഒരെളിയ തീര്‍ത്ഥാടകനായി
വരുന്നത്. സ്നേഹത്തിന്‍റെ ഈ തീര്‍ത്ഥാടനത്തില്‍ ക്യൂബന്‍ ജനതയുടെ – പ്രായമായവരുടേയും
യുവജനങ്ങളുടേയും കുട്ടികളുടേയും രോഗികളുടേയും ദുഃഖിതരുടേയും പീഢിതരുടേയുമെല്ലാം, ആശകളും
ആശങ്കകളും, ദുഃഖവും വേദനയും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.
വിരിഞ്ഞുനില്കുന്ന
ആധുനിക ഭാവിയുടെ നവമായ ചക്രവാളത്തിലേയ്ക്ക് ഉറ്റുനോക്കുന്ന ക്യൂബന്‍ ജനത, ആത്മീയവും ധാര്‍മ്മികവുമായ
നിങ്ങളുടെ സാംസ്ക്കാരിക പൈതൃകം കൈവെടിയാതെ മുന്നോട്ടു നീങ്ങണമെന്ന് ഓര്‍പ്പിക്കുന്നു.
നിങ്ങളുടെ ഭാവി ഭാഗധേയവും സാമൂഹ്യവളര്‍ച്ചയും കന്യകാനാഥയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് ഈ
തീര്‍ത്ഥാടനം ആരംഭിക്കട്ടെ. - ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ