2012-03-26 20:11:54

സൂനഹദോസിന്‍റെ
ഓര്‍മ്മയില്‍
അല്‍മായ സംഗമം


26 മാര്‍ച്ച് 2012, ബാങ്കോക്ക്
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷിക സ്മരണയില്‍ ഏഷ്യയിലെ അല്‍മായര്‍ ബാങ്കോക്കില്‍ സമ്മേളിച്ചു. മാര്‍ച്ച് 22-മുതല്‍ 25-വരെ തിയതികളിലാണ് ഏഷ്യന്‍ രാജ്യങ്ങളിലെ അല്‍മായ പ്രതിനിധികള്‍ ബാങ്കോക്കില്‍ സമ്മേളിച്ചത്. “വിശ്വാസ ജീവിതത്തില്‍ ഉണര്‍വുപകര്‍ന്ന കാലത്തിന്‍റെ വലിയ അടയാളമാണ് സഭയിലെ അല്‍മായരുടെ ശാക്തീകരണമെന്ന്,” സമ്മേളനത്തില്‍ ആമുഖപ്രഭാഷണം നടത്തിയ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ബിഷപ്പ് സാവിയോ ഹോണ്‍ തായ്ഫേ പ്രസ്താവിച്ചു.
സഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും യഥാര്‍ത്ഥമായ കൂട്ടായ്മ വളര്‍ത്തിക്കൊണ്ട് സമൂഹത്തെ രൂപാന്തരപ്പെടുത്തുവാനും സാമൂഹ്യ പുരോഗതി കൈവരിക്കുവാനും അല്‍മായര്‍ക്കു സാധിക്കുമെന്നും ബിഷപ്പ് സാവിയോ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.