2012-03-22 20:05:12

ലോകത്തെ
ഉലയ്ക്കുന്ന വര്‍ഗ്ഗീയത


22 മാര്‍ച്ച് 2012, ജനീവ
വംശീയതയും വര്‍ണ്ണവിവേചനവുമാണ് മാനവകുലത്തെ കീറിമുറിക്കുന്നതെന്ന്,
ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ മേധാവി, നാവി പിള്ളൈ.
1960 മാര്‍ച്ച് 21-ന് ദക്ഷിണാഫ്രിക്കയിലെ ഷാര്‍പ്പ്വില്ലയില്‍ വര്‍ണ്ണവിവേചനത്തിനെതിരെ move againt apartheid സമാധാനപരമായി പ്രതിഷേധിച്ചവരെ കൂട്ടക്കുരുതി നടത്തിയ ചരിത്രസംഭവത്തിന്‍റെ വാര്‍ഷികത്തില്‍ ഇറക്കിയ സന്ദേശത്തിലാണ് യുഎന്നിന്‍റെ പ്രതിനിധി നാവിപിള്ള ഇപ്രകാരം പ്രസ്താവിച്ചത്. സ്വേച്ഛാധിപന്മാരായ നേതാക്കള്‍ സാധാരണ ജനങ്ങളില്‍ കുത്തിവയ്ക്കുന്ന വര്‍ഗ്ഗീയ ചിന്തകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വംശീയ കലാപമായും അഭ്യന്തര യുദ്ധമായും രക്തച്ചൊരിച്ചിലിനും മനുഷ്യക്കുരുതിക്കും വഴി തെളിക്കുന്നുണ്ടെന്ന് നാവിപിള്ള ചൂണ്ടിക്കാട്ടി. വികസിതവും വികസ്വരവുമായ നമ്മുടെ ലോകത്തെ ഇന്ന് പ്രതിസന്ധികളില്‍ ആട്ടി ഉലയ്ക്കുന്നത് വര്‍ഗ്ഗീയതയുടെ മൗലികമായ സാമൂഹ്യ പ്രിതസന്ധികളാണെന്നും നാവി പിള്ളൈ സന്ദേശത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.