2012-03-22 18:37:03

യുവജനങ്ങളുടെ
സാമൂഹ്യ
ശാക്തീകരണം


22 മാര്‍ച്ച് 2012, ഇറ്റലി
ക്രിസ്തുസ്നേഹത്താല്‍ പ്രചോദിതരായി യുവജനങ്ങള്‍ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുംവേണ്ടി പോരാടുമെന്ന്, യുവാക്കള്‍ക്കായുള്ള യൂറോപ്പിലെ
സഭൈക്യ പ്രസ്ഥാനം EYCE Ecumencial Youth Council of Europe പ്രസ്താവിച്ചു..
വിവിധ ക്രൈസ്തവ സഭകളില്‍പ്പെട്ട യുവജനങ്ങളാണ് കുടിയേറ്റക്കാരുടെ അവകാശങ്ങള്‍, മതസ്വാതന്ത്ര്യം, സാമ്പത്തികാനീതി തുടങ്ങിയ നവമായ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാന്‍ തെക്കെ ഇറ്റലിയിലെ പലേര്‍മോയില്‍ മാര്‍ച്ച് 18-മുതല്‍ 25-വരെ തിയതികളില്‍ സമ്മേളിച്ചിരിക്കുന്നത്. ക്രൈസ്തവ യുജനങ്ങളില്‍ കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും അനുഭവം വളര്‍ത്തിക്കൊണട് അവരെ സമൂഹത്തില്‍ നന്മയുടേയും സമാധാനത്തിന്‍റേയും പ്രായോക്താക്കളാക്കുകയാണ് പലേര്‍മോയില്‍ വിളിച്ചുകൂട്ടിയിരിക്കുന്ന പഠന ശിബരത്തിന്‍റെ ലക്ഷൃമെന്ന്, സഭൈക്യപ്രസ്ഥാനം eye-യുടെ വക്താവ് റിക്കാര്‍ദോ വെളിപ്പെടുത്തി.










All the contents on this site are copyrighted ©.