2012-03-22 20:15:01

മാര്‍ച്ച് 22
ജലദിനം


22 മാര്‍ച്ച് 2012, ന്യൂയോര്‍ക്ക്
ജീവന്‍റെ സുസ്ഥിതിക്ക് ശുദ്ധജലം അനിവാര്യമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി, ബാന്‍ കി മൂണ്‍ ജലദിനത്തില്‍ പ്രസ്താവിച്ചു. മാര്‍ച്ച് 22-ന് യൂഎന്‍ ആചരിച്ച ‘ജലദിന’ത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇങ്ങനെ പ്രസ്താവിച്ചത്. ജലം ജീവന്‍റെ സ്രോതസ്സാണെന്നും ഭൂമുഖത്തെ ജീവജാലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം ജലമാണെന്നും ബാന്‍ ചൂണ്ടിക്കാട്ടി.

മനുഷ്യന്‍ ജലത്തിന്‍റെ കാവല്‍ക്കരനായില്ലെങ്കില്‍ വരുംകാലങ്ങളിലെ യുദ്ധം പൊന്നിനോ എണ്ണയ്ക്കോ വേണ്ടിയാവില്ല, ജലത്തിനുവേണ്ടിയായിരിക്കുമെന്നും, ജലം നീലസ്വര്‍ണ്ണമാണെന്നും ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ചു. കൃഷി-വ്യവസായ-ജൈവ ഉച്ഛിഷ്ടങ്ങള്‍ മനുഷ്യര്‍ ജലാശയങ്ങളിലേയ്ക്ക് വലിച്ചെറിഞ്ഞ് അവയെ മലീമസമാക്കുന്നുണ്ട്.
അങ്ങനെ മലിനജലം പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നുണ്ടെന്നും
ബാന്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവമിക്കുന്നത് യുദ്ധമോ കലാപമോ പ്രകൃതിക്ഷോഭമോ മൂലമല്ല, ശുദ്ധ ജലതത്തിന്‍റെ ആഭാവം മൂലമാണെന്ന് ബാന്‍ വിവരിച്ചു. ശുദ്ധ ജലത്തിന്‍റെ ആഭാവവും അടിസ്ഥാന ശുചീകരണ സൗകര്യങ്ങളുടെ ദൗര്‍ലഭ്യവും മൂലമുണ്ടുകുന്ന പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അനുദിനം ആയിരങ്ങളാണ് ലോകത്ത് മരിക്കുന്നതെന്നും മൂണ്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
‘ആരോഗ്യപൂര്‍ണ്ണമായ ലോകത്തിന് ശുദ്ധജലം’എന്നത് യുഎന്നിന്‍റെ സഹസ്രാബ്ദ ലക്ഷൃമാണ്.








All the contents on this site are copyrighted ©.