21 മാര്‍ച്ച് 2012, മെക്സിക്കോ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് 4 ദിവസങ്ങള്‍ മാത്രം
ബാക്കി നില്ക്കേ മെക്സിക്കോ നഗരത്തെ ഭൂമികുലുക്കം ഭീതിപ്പെടുത്തി. മാര്‍ച്ച് 20-ാം
തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ് 7.4 റിച്ചര്‍ സ്കെയില്‍ ശക്തിയില്‍
മെക്സിക്കോ നഗരത്തിന്‍റെ തെക്കും മദ്ധ്യഭാഗത്തുമായി ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഏതാനും
ഭവനങ്ങളെയും കെട്ടിടങ്ങളെയും താറുമാറാക്കിയ പ്രകൃതിക്ഷോഭത്തില്‍ ഇനിയും ആളപായം ഉണ്ടായിട്ടില്ലെന്ന്
വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.