2012-03-21 17:32:54

ക്രൈസ്തവ
വിവേചനം
യൂറോപ്പില്‍


21 മാര്‍ച്ച് 2012, ഓസ്ട്രിയ
ക്രൈസ്തവര്‍ യൂറോപ്പില്‍ പാര്‍ശ്വത്ക്കരിക്കപ്പെടുന്നുണ്ടെന്ന്, ക്രൈസ്തവ അസഹിഷ്ണുതാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഗോര്‍ഡന്‍ കൂഗ്ളര്‍ പ്രസ്താവിച്ചു.
ഓസ്ട്രിയ കേന്ദ്രീകരിച്ചുള്ള ക്രൈസ്തവ പീഡനങ്ങളുടെ നിരീക്ഷണ കേന്ദ്രം നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലാണ്, യൂറോപ്പിലെ ക്രൈസ്തവ വിവേചനത്തിന്‍റെ കഥ
മാര്‍ച്ച് 20-ാം തിയതി കൂഗ്ളര്‍ വെളിപ്പെടുത്തിയത്. മറ്റു വിശ്വസ സമൂഹങ്ങളെക്കാള്‍
കൂടുതല്‍ ക്രൈസ്തവരും അവരുടെ സ്ഥാപനങ്ങളും യൂറോപ്പില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കൂഗ്ളര്‍ വ്യക്തമാക്കിയത്.

ദേവാലയങ്ങള്‍ അശുദ്ധമാക്കുക, അവ നശിപ്പിക്കുക, കുരിശുപോലുള്ള വിശ്വാസചിഹ്നങ്ങള്‍ നിരോധിക്കുക, പൊതുമേഖലയിലെ തൊഴില്‍ സാദ്ധ്യതകള്‍ ക്രൈസ്തവര്‍ക്ക് നിഷേധിക്കുക, എന്നിങ്ങനെയുള്ള പദ്ധതികളിലൂടെ ക്രൈസ്തവരെ സമൂഹജീവിതത്തിന്‍റെ മുഖ്യധാരയില്‍നിന്നും ഒഴിവാക്കുന്ന പ്രവണത യൂറോപ്പില്‍ ശക്തമായി വരുന്നുണ്ടെന്ന് കൂഗ്ളര്‍ ചൂണ്ടിക്കാണിച്ചു.
പൊതുമേഖലയിലുള്ള ക്രൈസ്തവ വിവേചനം ക്രൈസ്തവ പീഡനമായി പരിഗണിക്കേണ്ടതാണ്. അത് അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും നിഷേധമാണെന്നും, സമൂഹത്തിന്‍റെ പൊതുനന്മയ്ക്ക് ക്രൈസ്തസമൂഹം നല്കുന്ന ആരോഗ്യകരമായ മൂല്യങ്ങളും ശുശ്രൂഷയും ഇതുവഴി രാഷ്ട്രീയക്കാര്‍‍ നിഷേധിക്കുകയാണെന്നും ക്രൈസ്തവ പീഡന നീരീക്ഷണ കേന്ദ്രത്തിന്‍റെ ഡയറക്ട്ര്‍ ഗേര്‍ഡന്‍ കൂഗ്ളര്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.