2012-03-21 17:46:15

കുഞ്ഞുങ്ങള്‍ക്ക്
കാവലാകേണ്ടവര്‍
പതറിയപ്പോള്‍


21 മാര്‍ച്ച് 2012, അയര്‍ലണ്ട്
വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ വേദനാജനകവും അപഹാസ്യവുമാണെന്ന്, അര്‍മാഗ് അതിരൂപതാദ്ധ്യക്ഷന്‍,
കര്‍ദ്ദിനാള്‍ ഷോണ്‍ ബ്രാഡി പ്രസ്താവിച്ചു. കുഞ്ഞുങ്ങള്‍ക്ക് കാവലാകേണ്ട വൈദികരും സന്ന്യസ്തരും അവരെ ലൈഗിംകമായി പീഡിപ്പിച്ചുവെന്നത് ഏറെ നിന്ദ്യവും അപഹാസ്യവുമായ വസ്തുതയാണെന്ന് കര്‍ദ്ദിനാള്‍ ബ്രാഡി മാര്‍ച്ച് 20-ാം തിയതി പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

പ്രതിസന്ധികളുടെ ഇക്കാലഘട്ടത്തില്‍ മാതൃകാപരമായ പൗരോഹിത്യ സമര്‍പ്പണവും അജപാലന ശുശ്രൂഷയുംകൊണ്ട് അയര്‍ലണ്ടിലെ സഭയുടെ ആത്മചൈതന്യം കെട്ടുപോകാതെ കാത്തുപാലിച്ച ഭൂരിപക്ഷം വൈദികരുടെ അജപാലന നേതൃത്വവും സഹകരണവും നന്ദിയോടെ അനുസ്മരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ബ്രാഡി അറിയിച്ചു. ഡബ്ലിനില്‍ അരങ്ങേറുന്ന 50-ാമത് അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലൂടെയും, പാപ്പ പ്രഖ്യാപിച്ച വിശ്വാസ വത്സരാചരണത്തിലൂടെയും അയര്‍ലണ്ടിലെ സഭ പതറാതെ നവീകരണത്തിന്‍റെ പാതയില്‍ മുന്നേറുമെന്നും കര്‍ദ്ദിനാള്‍ ബ്രാഡി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.