2012-03-21 17:50:00

അയര്‍ലണ്ടിന്
നവീകരണത്തിന്‍റെ
മാര്‍ഗ്ഗരേഖകള്‍


21 നവംമ്പര്‍ 2012, അയര്‍ലണ്ട്
അയര്‍ലണ്ടിലെ സഭയ്ക്ക് വത്തിക്കാന്‍ നല്കിയ ശാസനം നവീകരണത്തിനുള്ള മാര്‍ഗ്ഗരേഖയാണെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍ പ്രസ്താവിച്ചു. വൈദികര്‍ ഉള്‍പ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനകേസുകള്‍ വിശദമായി അന്വേഷിച്ചു പഠിച്ചതിനുശേഷമാണ് മാര്‍ച്ച് 20-ന് റിപ്പോര്‍ട്ടിന്‍റെ സംക്ഷിപ്തരൂപവും മാര്‍ഗ്ഗരേഖയും വത്തിക്കാന്‍ സംഘം പുറത്തിറക്കിയത്. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ അനുമതിയോടെയുള്ള ഔദ്യോഗിക അന്വേഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും ഫലമായി പുറത്തിറക്കിയ മാര്‍ഗ്ഗരേഖകള്‍ ഏറെ അജപാലന സ്വഭാവമുള്ളതും നവീകരണത്തിനുള്ള മാര്‍ഗ്ഗരേഖയുമാണെന്ന് ഡബ്ളിന്‍ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍ അഭിമുഖത്തില്‍ പങ്കുവച്ചു. മാര്‍ച്ച് 20-ാം തിയതി മെയ്നൂത്തിലെ സെന്‍റ് പാട്രിക്ക് കേന്ദ്രത്തില്‍വച്ചാണ് കുട്ടികളുടെ ലൈംഗിക പീഡനകേസുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ സംഗ്രഹം സഭാവൃത്തങ്ങള്‍ പ്രസിദ്ധീകരിച്ചത്.









All the contents on this site are copyrighted ©.