2012-03-19 17:00:44

മാര്‍പാപ്പയുടെ നാമഹേതുക തിരുനാള്‍


19 മാര്‍ച്ച് 2012, വത്തിക്ക‍ാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് നാമഹേതുക തിരുനാള്‍ദിനാശംസകള്‍. വത്തിക്കാന്‍ റേഡിയോയുടേയും, ടെലിവിഷന്‍ കേന്ദ്രത്തിന്‍റേയും പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്‍റേയും ഡയറക്ടര്‍ ജനറല്‍ ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരില്‍ മാര്‍പാപ്പയ്ക്കു നാമഹേതുക തിരുനാള്‍ ആശംസകള്‍ നേര്‍ന്നു. വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിനമായ മാര്‍ച്ച് പത്തൊന്‍പതാം തിയതിയാണ് മാര്‍പാപ്പയുടെ നാമഹേതുക തിരുനാള്‍.
ശുശ്രൂഷാ മനോഭാവത്തോടെ തിരുക്കുടുംബത്തെ പരിപാലിച്ച വിശുദ്ധ യൗസേപ്പിതാവ് നിസ്വാര്‍ത്ഥമായി സ്നേഹിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വിശ്വാസവും പ്രവര്‍ത്തനവും തമ്മില്‍ ഒരന്തരവും ഉണ്ടായിരുന്നില്ല, നീതിമാനായിരുന്ന വിശുദ്ധ യൗസേപ്പ് ദൈവവചനപ്രകാരം തന്‍റെ ജീവിതം ക്രമപ്പെടുത്തി - വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് മാര്‍പാപ്പ നല്‍കിയിട്ടുള്ള ഉത്ബോധനങ്ങള്‍ അനുസ്മരിച്ച ഫാ.ലൊംബാര്‍ദി, വി. യൗസേപ്പിന്‍റെ ജീവിത മാതൃകയും പുണ്യങ്ങളും അനുകരിക്കാന്‍ പാപ്പായുടെ പ്രബോധനങ്ങള്‍ ഏവര്‍ക്കും പ്രചോദനമേകുന്നുവെന്നും അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.