2012-03-15 17:30:10

സഭാ നിയമത്തിന്‍റെ
ദൈവികഭാവം


15 മാര്‍ച്ച് 2012, റോം
ക്രിസ്തുവാകുന്ന അടിത്തറയില്‍നിന്നുമാണ് സഭാനിയമത്തിന്‍റെ ദൈവികത മുളപൊട്ടുന്നതെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ പ്രസ്താവിച്ചു.
ഓണൊരാത്തോ ബൂച്ചിയുടെ ‘ക്രിസ്തുവാകുന്ന നിയമദാതാവ്,’ എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം മാര്‍ച്ച് 14-ാം തിയതി റോമില്‍ നടക്കവേയാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണേ ഇപ്രകാരം പ്രസ്താവിച്ചത്. സുവിശേഷങ്ങളില്‍നിന്നും മൂലമെടുക്കുകയും ആത്മാക്കളുടെ രക്ഷ മാത്രം ലക്ഷൃമിടുകയും ചെയ്യുന്ന സഭാനിയമങ്ങള്‍ ക്രിസ്തുവിന്‍റെ ആത്മാവിനാലും കൃപാവരത്താലും നിറഞ്ഞ്, പ്രകടമായ ദൈവിക സ്വഭാവം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ചൂണ്ടിക്കാട്ടി.

ക്രിസ്തു ഭരമേല്പിച്ച കാലാതീതമായ സുവിശേഷ ദൗത്യത്തിന്‍റെ ഏക പ്രായോക്താവ് സഭയാകയാല്‍, സഭാനിയമങ്ങള്‍ക്ക് പരമോന്നതമായ ദൈവികതയുണ്ടെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ തന്‍റെ പ്രകാശന പ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു. ചരിത്ര പുരുഷനായ ക്രിസ്തുവില്‍ സമാരംഭിക്കുന്ന സഭാനിയമങ്ങള്‍ നവമായ ആത്മവിശ്വാസത്തോടും ആര്‍ജ്ജവത്തോടുംകൂടെ ഒരുക്കിയിരിക്കുന്ന ഓണരാത്തോ ബൂച്ചിയുടെ ‘ക്രിസ്തു നിയമദാതാവ്’ എന്ന ഗ്രന്ഥം, ഇന്നത്തെ ലോകത്തെ സത്യത്തിലേയ്ക്ക് നയിക്കുവാന്‍ പോരുന്ന മാര്‍ഗ്ഗരേഖയാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.