2012-03-15 17:32:29

മാര്‍പാപ്പയ്ക്കു മുന്‍പേ
മുതലക്കുഞ്ഞ് ക്യൂബയില്‍


15 മാര്‍ച്ച് 2012, റോം
മാര്‍പാപ്പയ്ക്കു മുന്‍പേ മുതലക്കുഞ്ഞ് ക്യൂബയിലെത്തും. ഈ വര്‍ഷം ശതാബ്ദി ആഘോഷിക്കുന്ന റോമിലെ വന്യമൃഗ സംരക്ഷണ കേന്ദ്രം, അപ്പസ്തോലിക സന്ദര്‍ശനത്തോടനുബന്ധിച്ച് സമ്മാനിച്ച മുതലക്കുഞ്ഞാണ് മാര്‍ച്ച് 14-ന് റോമില്‍നിന്നും ക്യൂബയിലേയ്ക്ക് വിമാനം കയറിയത്.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും, ക്യൂബന്‍ ജലാശയങ്ങളില്‍ മാത്രം കാണപ്പെടുന്നതുമായ അത്യപൂര്‍വ്വ ഇനം മുതലയാണ്, ശതാബ്ദി സ്മാരകമായി റോമിലെ വന്യമൃഗസംരക്ഷണ കേന്ദ്രം മാര്‍പാപ്പയ്ക്കു സമ്മാനിച്ചത്. എല്ലാവര്‍ക്കുമുള്ള ദൈവത്തിന്‍റെ ദാനമാണ് പ്രകൃതിയെന്നും, പരിസ്ഥിതിയും പ്രകൃതിയും വികസനത്തിന്‍റെ പേരില്‍ നശിപ്പിക്കരുതെന്നുമുള്ളത്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ caritas in veritate എന്ന ചാക്രികലേഖനത്തിലുള്ള അടിസ്ഥാന ആശയമാണ്.
‘ഉത്തരവാദിത്വപരമായ പരിസ്ഥിതിയുടെ ഉപയോഗം’ എന്ന പാപ്പായുടെ പ്രബോധനത്തിന്‍റെ അടിസ്ഥാനത്തിലാണ് സമ്മാനമായി കിട്ടിയ ക്യൂബന്‍ മുതലയെ മാര്‍ച്ച് 26-28 തിയതികളിലുള്ള ക്യൂബാ സന്ദര്‍ശനത്തനു മുന്നേതന്നെ അതിന്‍റെ നാട്ടിലെത്തിക്കുന്നതെന്ന്, മുതലയുടെ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ച വത്തിക്കാന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ജോണ്‍ ബെച്യൂ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.