2012-03-14 17:43:38

പാപ്പ
സഭാ പിതാവെന്ന്


14 മാര്‍ച്ച് 2012, റോം
വിശ്വാസ വിജ്ഞാനംകൊണ്ട് ബനഡിക്ട് 16-ാമന്‍ പാപ്പ ആധുനിക യുഗത്തിന്‍റെ ‘സഭാ പിതാവാ’ണെന്ന്, റോമിലെ ദൈവശാസ്ത്ര പണ്ഡിതന്‍, ഫാദര്‍ സേവ്യര്‍ ചെബാദോ പ്രസ്താവിച്ചു.
മാര്‍ച്ച് 23-മുതല്‍ 28-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന മാര്‍പാപ്പയുടെ
ക്യൂബാ-മെക്സിക്കോ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് മെക്സിക്കോ സ്വദേശിയും ദൈവശാസ്ത്ര പണ്ഡിതനുമായ ഫാദര്‍ ചെബാദോ ഇപ്രകാരം അഭിപ്രായപ്പെട്ടത്. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഒരുനോക്കു കാണുവാനാണ് ആയിരിങ്ങള്‍ ഓടിക്കൂടിയിരുന്നതെങ്കില്‍, ബനഡിക്ട് 16-ാമന്‍ പാപ്പായെ ശ്രവിക്കുന്നതിനാണ് ഇന്ന് പതിനായിരങ്ങള്‍ എത്തുന്നതെന്ന് ഫാദര്‍ ചെബാദോ വിവരിച്ചു.
ആധുനിക ജീവിതത്തിന്‍റെ പ്രതിസന്ധികളില്‍ ഉഴലുന്ന മനുഷ്യനെ പ്രത്യാശയില്‍ ഉണര്‍ത്തുന്ന ദൈവിക ചിന്തകള്‍ ലോകത്തിന് തന്‍റെ പ്രബോധനങ്ങളിലൂടെയും രചനകളിലൂടെയും ധാരാളമായും സരളമായും പങ്കുവയ്ക്കുന്ന പാപ്പായെ ‘സഭാ പിതാവെ’ന്നു വിളിക്കാമെന്ന് ദൈവശാസ്ത്ര പണ്ഡിതനായ ഫാദര്‍ ചിബാദോ അഭിമുഖത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.