2012-03-14 17:33:45

പാക്കിസ്ഥാനിലെ
മതസ്വാതന്ത്ര്യത്തിന്‍റെ
മുറവിളി


14 മാര്‍ച്ച് 2012, ഇസ്ലാമാബാദ്
മതസ്വാതന്ത്യത്തിന്‍റെ മുറവിളിയുമായി പാക്കിസ്ഥാന്‍ ഷബാസ് ഭട്ടിയുടെ രക്തസാക്ഷിത്വം അനുസ്മരിച്ചു. തലസ്ഥാന നഗരമായ ഇസ്ലാമാബാദിലെ ട്രഫള്‍ഗാര്‍ സ്ക്വയറില്‍ മാര്‍ച്ച് 11-ന് നടന്ന വന്‍സമ്മേളനമാണ് മതസ്വാതന്ത്ര്യത്തിനുവേണ്ടി തന്‍റെ ജീവന്‍ ബലികഴിച്ച ന്യൂനപക്ഷ കാര്യാലയത്തിന്‍റെ മുന്‍-മന്ത്രി ഷബാസ് ഭട്ടിയെ അനുസ്മരിച്ചത്.
2011 മാര്‍ച്ച് 2-ന് തന്‍റെ ഭവനത്തില്‍നിന്നും മന്ത്രാലയത്തിലേയ്ക്ക് പുറപ്പെടവേയാണ് മതമൗലികവാദികള്‍ ഭട്ടിയെ ദാരുണമായി വെടിവച്ചു കൊലപ്പെടുത്തിയത്.

ജനാധിപത്യ രാഷ്ട്രമായ പാക്കിസ്ഥാന്‍ ‘ദൈവദൂഷണക്കുറ്റം’ ചുമത്തി ഇതര മതസ്ഥരെ ജയിലില്‍ അടയ്ക്കുകയും ബന്ധികളാക്കുകയും ചെയ്യുന്ന രീതി അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും ലംഘനമാണെന്ന് സഭകളുടെ സഹായത്തിനുള്ള സംഘടന Aid to the Church in Nee –ന്‍റെ പ്രസിഡന്‍റ് ജോണ്‍ പോന്തിഫെക്സ് അനുസ്മരണ സമ്മേളനത്തില്‍ പ്രസ്താവിച്ചു. ഈമാം ഹാര്‍ഗേ, ഈര്‍ഷാദ് മാന്‍ഷി, രണ്‍ബീര്‍സിങ്ങ്, എഡിന്‍ബര്‍ഗിലെ കര്‍ദ്ദിനാള്‍ കെയ്ത്ത് ഓബ്രയണ്‍, പാക്കിസ്ഥാനിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും കറാച്ചി അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ് എന്നീ വിവിധ മതനേതാക്കളും സമ്മേളനത്തില്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്കി.









All the contents on this site are copyrighted ©.