2012-03-14 17:33:58

ഡബ്ളിനില്‍
നവീകരിണത്തിന്‍റെ
മണിനാദം


14 മാര്‍ച്ച് 2012, റോം
നവീകരണത്തിന്‍റെ മണിനാദമാണ് 50-ാമത് ഡബ്ളിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സെന്ന്, അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍ പ്രസ്താവിച്ചു. ജൂണ്‍ 10-17 മുതല്‍ തിയതികളില്‍ അയര്‍ലണ്ടിലെ ഡബ്ളിന്‍ നഗരത്തില്‍ അരങ്ങേറുന്ന 50-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനെക്കുറിച്ചു വത്തിക്കാന്‍ റേഡിയോയ്ക്കു നലികിയ അഭിമുഖത്തിലാണ്, ഡബ്ളിന്‍ അതിരൂപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ഡര്‍മ്യൂഡ് മാര്‍ട്ടിന്‍ ഇപ്രകാരം പ്രസ്താവിച്ചത്.
ദിവ്യകാരുണ്യം ക്രിസ്തുവിലുള്ള കൂട്ടായ്മ, എന്ന പ്രമേയവുമായി അരങ്ങേറുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ഐറിഷ് ജനതയുടെ വിശ്വാസ നവീകരിണത്തിന്‍റെ സ്രോതസ്സാകുമെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ദേശിയ മദ്ധ്യസ്ഥനായ വിശുദ്ധ പാട്രിക്ക് നടത്തിയ വിശ്വാസ പ്രഘോഷണത്തിന്‍റെ പ്രതീകമായി അയര്‍ലണ്ടിലെ
എല്ലാ രൂപതാ സ്ഥാപനങ്ങളും ഇടവകകളും സന്ദര്‍ശിച്ച വെണ്‍ മണി, ആസന്നമാകുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ പ്രതീകമായി മാര്‍ച്ച് 14-ാം തിയതി ബുധനാഴ്ച് വത്തിക്കാനിലെ കൂടിക്കാഴ്ചയില്‍വച്ച് അയര്‍ലണ്ടിന്‍റെ പ്രതിനിധിസംഘം മാര്‍പാപ്പയ്ക്ക് സമ്മാനിച്ചുവെന്നും ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ അഭിമുഖത്തില്‍ അറിയിച്ചു.

ഡബ്ളിന്‍ നഗരത്തിലെ croke park stadium-ല്‍ സമ്മേളിക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസ്സില്‍ പങ്കെടുക്കുവാന്‍ 99 രാഷ്ട്രങ്ങളില്‍നിന്നായി 80,000 പേര്‍ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും സംഘാടക സമിതിയുടെ പ്രസിഡന്‍റുകൂടിയായ ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.