2012-03-14 17:36:33

ക്യൂബയുടെ
വിശ്വാസ വസന്തം


14 മാര്‍ച്ച് 2012, റോം
വിശ്വാസത്തിന്‍റെ വസന്തവും സ്നേഹത്തിന്‍റെ തീര്‍ത്ഥാടനവുമാണ്
പാപ്പായുടെ ക്യൂബാ സന്ദര്‍ശനമെന്ന് സംഘാടക സമിതിയുടെ പ്രസിഡന്‍റ്,
ആര്‍ച്ചുബിഷപ്പ് ഡയനേഷ്യസ് ഇബനീസ് പ്രസ്താവിച്ചു.
ക്യൂബന്‍ ജനതയുടെ വിശ്വാസ കേന്ദ്രമായ ഏല്‍ കോബ്രായിലെ ദൈവമാതാവിന്‍റെ ബസിലിക്കയുടെ 4-ാം ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് മാര്‍പാപ്പയുടെ സന്ദര്‍ശനമെന്ന് സാന്തിയാഗോ അതിരൂപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ഇബനീസ് അഭിമുഖത്തില്‍ പ്രസ്താവിച്ചു.

400-വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്യൂബന്‍ ജലാശയത്തില്‍നിന്നും കിട്ടിയ കന്യാനാഥയുടെ തിരുസ്വരൂപമാണ് ഇന്നും ക്യൂബന്‍ ജനതയുടെ വിശ്വാസ സ്രോതസ്സായ ഏല്‍ കോബ്രായില്‍ കുടികൊള്ളുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഇബനീസ് അഭിമുഖത്തില്‍ പങ്കുവച്ചു.

ക്രിസ്തുവിലേയ്ക്കുള്ള വിശ്വാസയാത്രയില്‍ മറിയം പതറാത്ത പാറയാണെന്നും, ജനങ്ങളെ വിശ്വാസത്തില്‍ തീക്ഷ്ണതയുള്ളവരും, പ്രത്യാശയില്‍ ദൃഢതയുള്ളവരും, സ്നേഹത്തില്‍ ഉദാരതയുള്ളവരുമാക്കുവാന്‍ പാപ്പായുടെ സ്നേഹതീര്‍ത്ഥാടനം സഹായക്കുമെന്നും ആര്‍ച്ചുബിഷ്പ്പ് ഇബനീസ് പ്രത്യാശിച്ചു.

മാര്‍ച്ച് 26-തിങ്കള്‍ മുതല്‍ 28-ബുധന്‍ വരെയാണ് പാപ്പ ക്യൂബാ സന്ദര്‍ശിക്കുന്നത്. ക്യൂബയുടെ തലസ്ഥാന നഗരമായ ഹവാനായിലെ വിപ്ലവത്തിന്‍റെ ചത്വരത്തില്‍ plazza of revolution-ല്‍ മാര്‍ച്ച് 28-ാം തിയതി രാവിലെ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുകയും വചനപ്രഘോഷണം നടത്തുകയും ചെയ്യും. സന്ദര്‍ശനത്തില്‍ ശ്രദ്ധേയമാകുന്നതും ഏറ്റവും അധികം ജനങ്ങള്‍ പങ്കെടുക്കുവാന്‍ പോകുന്നതുമായ സംഭവവും പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ഈ സമൂഹബലിയര്‍പ്പണമാണെന്നും ആര്‍ച്ചുബിഷപ്പ് ഇബനീസ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.