2012-03-13 18:03:30

ലാമോലിനാരയുടെ ദാരുണ മരണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു.


13 മാര്‍ച്ച് 2012, വത്തിക്കാന്‍
ഇറ്റലിക്കാരനായ ഫ്രാന്‍ചെസ്ക്കോ ലാമോലിനാരയുടെ ദാരുണ മരണത്തില്‍ മാര്‍പാപ്പ അഗാധ ദുഃഖം രേഖപ്പെടുത്തി. നൈജീരിയായില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ച ലാമോലിനാരയുടെ മരണത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടേയും ബന്ധുമിത്രാദികളുടേയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന മാര്‍പാപ്പ അവര്‍ക്കു സമാശ്വാസമേകുകയും തന്‍റെ പ്രാര്‍ത്ഥന ഉറപ്പു നല്‍കുകയും ചെയ്തു. ലാമോലിനാരയുടെ മൃതസംസ്ക്കാര ശുശ്രൂഷ തിങ്കളാഴ്ച വടക്കു പടിഞ്ഞാറന്‍ ഇറ്റലിയിലെ ഗത്തിനാരയില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു.

2011 മെയ് മാസത്തിലാണ് ഫ്രാന്‍ചെസ്ക്കോ ലാമോലിനാരേയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായ ബ്രിട്ടീഷ് പൗരന്‍ ക്രിസ് മക്മനാസിനേയും മോചനദ്രവ്യം ആവശ്യപ്പെട്ട് നൈജീരിയയിലെ ബോകോ ഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. അവരെ മോചിപ്പിക്കാന്‍ ബ്രിട്ടനും നൈജീരിയയും സംയുക്തമായി സൈനീക നീക്കം നടത്തുന്നതിനിടയിലാണ് മാര്‍ച്ച് എട്ടാം തിയതി വ്യാഴാഴ്ച തീവ്രവാദികള്‍ ഇരുവരേയും വെടിവെച്ചു കൊന്നത്. എന്‍ജീനിയര്‍മാരായിരുന്ന ലാമോലിനാരേയും ക്രിസ് മക്മനാസും അബൂജയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇറ്റാലിയിന്‍ കമ്പനിയായ ബി. സ്റ്റെബിലിനിയിലെ ജീവനക്കാരായിരുന്നു.









All the contents on this site are copyrighted ©.