2012-03-13 16:32:41

മതാധിഷ്ഠിതമായ വിദ്യാഭ്യാസം ജനതകളെ ഐക്യപ്പെടുത്തുമെന്ന് കര്‍ദിനാള്‍ രജ്ഞിത്ത്


13 മാര്‍ച്ച് 2012, കൊളംബോ
മതാധിഷ്ഠിത വിദ്യാഭ്യാസം സമൂഹത്തെ ശുദ്ധീകരിക്കാനും ജനതകളെ ഐക്യപ്പെടുത്താനും സഹായകമാകുമെന്ന് ശ്രീലങ്കന്‍ കര്‍ദിനാള്‍ മാല്‍ക്കം രജ്ഞിത്ത്. മാര്‍ച്ചു പത്താം തിയതി ശനിയാഴ്ച ശ്രീലങ്കയിലെ നെഗോംബോയില്‍ ഒരു കത്തോലിക്കാ വിദ്യാലയത്തിന്‍റെ ഉത്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍ രജ്ഞിത്ത്. ചില യൂറോപ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉപഭോഗസംസ്ക്കാരത്തിന് അടിമപ്പെട്ട് സാങ്കേതിക വിജ്ഞാനം മാത്രം അന്വേഷിക്കുന്നതിനു മതാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്‍റെ അഭാവം കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിജ്ഞാന ദാനത്തേക്കാളുപരിയായി വ്യക്തിയുടെ സമഗ്രവികസനത്തിനു ഉതകുന്ന വിദ്യാഭ്യാസം നല്‍കാന്‍ മതസമൂഹങ്ങള്‍ക്കു കഴിയും. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും മതാധിഷ്ഠിത വിദ്യാഭ്യാസം നല്‍കാനും മതസമൂഹങ്ങള്‍ക്കു ഭരണാധികാരികള്‍ അനുവാദം നല്‍കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.