2012-03-13 16:31:47

പേപ്പല്‍ സന്ദര്‍ശനം ക്യൂബന്‍ ജനതയെ ഉപവിയില്‍ ശക്തിപ്പെടുത്തും - ആര്‍ച്ചുബിഷപ്പ് ഗാര്‍സിയ


13 മാര്‍ച്ച് 2012, സാന്തിയാഗോ ദി ക്യൂബ
മാര്‍പാപ്പയുടെ പര്യടനം ക്യൂബന്‍ ജനതയെ ഉപവിയില്‍ ശക്തിപ്പെടുത്തുമെന്ന് ആര്‍ച്ചുബിഷപ്പ് ഡിയൊനെസ്യോ ഗാര്‍സിയ ഇബാന്യസ്. മാര്‍ച്ചു മാസം 23ാം തിയതി മുതല്‍ 29ാം തിയതി വരെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മെക്സിക്കോയിലേക്കും ക്യൂബയിലേക്കും നടത്തുന്ന പര്യടനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു നല്‍കിയ വിചിന്തനത്തിലാണ് സാന്തിയാഗോ ദി ക്യൂബ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഗാര്‍സിയ ഇപ്രകാരം അഭിപ്രായപ്പെട്ടത്. ജാതി മതഭേദമന്യേ ക്യൂബന്‍ ജനതയെ ഒന്നിപ്പിക്കാന്‍ കഴിയുന്ന ഏക പുണ്യമാണ് ഉപവി അഥവാ സ്നേഹം. സ്നേഹത്തിന്‍റെ വിപരീതമായ വിദ്വേഷം ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയും വിഭജിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്നേഹം വ്യക്തികളെ ഒന്നിപ്പിക്കുന്നു. ദൈവമാണ് സ്നേഹത്തിന്‍റെ ഉറവിടം.
ആനന്ദത്തിന്‍റേയും ആവേശത്തിന്‍റേയും ആഘോഷമാണ് പേപ്പല്‍ പര്യടനം. അതൊടൊപ്പം ആഴമാര്‍ന്ന ആന്തരീക നവീകരണത്തിനുള്ള അവസരവും കൂടിയാണതെന്ന് ആര്‍ച്ചുബിഷപ്പ് വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.