2012-03-13 16:32:08

ജലം – പൊതു നന്മയ്ക്കു വേണ്ടിയുള്ള ആഗോള വിഭവം


13 മാര്‍ച്ച് 2012, മാര്‍സീല്യാ
മനുഷ്യ ജീവന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ജലം ഇതര വാണിജ്യ ഉല്‍പന്നങ്ങളെപ്പോലെ കൈകാര്യം ചെയ്യരുതെന്ന് നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി, മോണ്‍സിഞ്ഞ്യോര്‍ മാരിയോ തോസോ. ഫ്രാന്‍സിലെ മാര്‍സ്യെയില്‍ നടക്കുന്ന ആറാമത് ലോക ജല ഉച്ചകോടിയെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.
കുടിവെള്ളം വാണിജ്യവല്‍ക്കരിക്കപ്പെടുന്നതു വിശ്വസാഹോദര്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ലോകത്തിന്‍റെ പൊതു പൈതൃകമായ ജലം ആഗോള സമൂഹത്തിന്‍റെ പൊതുനന്മയ്ക്കു വേണ്ടി വിവേകത്തോടെ വിനിയോഗിക്കാനായുള്ള പ്രയോഗിക നടപടികള്‍ക്കു രൂപം നല്‍കാന്‍ ഉച്ചകോടി സമ്മേളനത്തിനു സാധിക്കുമെന്ന് പരിശുദ്ധ സിംഹാസനം പ്രതീക്ഷിക്കുന്നതായി മോണ്‍സിഞ്ഞ്യോര്‍ മാരിയോ തോസോ പ്രസ്താവിച്ചു.
മാര്‍ച്ചു പന്ത്രണ്ടാം തിയതി തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പതിനേഴാം തിയതി ശനിയാഴ്ച ഉച്ചകോടി സമാപിക്കും








All the contents on this site are copyrighted ©.