2012-03-12 17:38:18

സാംസ്ക്കാരിക വൈവിധ്യങ്ങള്‍ വിഭജനങ്ങള്‍ക്കു കാരണമാകരുതെന്ന് കര്‍ദിനാള്‍ ആലഞ്ചേരി


12 മാര്‍ച്ച് 2012, കൊച്ചി
സാമൂഹികവും സാംസ്ക്കാരികവുമായ വൈവിധ്യങ്ങള്‍ ജനങ്ങള്‍ തമ്മിലുള്ള വിഭജനങ്ങള്‍ക്കു കാരണമാകരുതെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ശനിയാഴ്ച എറണാകുളം സെന്‍റ് മേരീസ് ബസിലിക്കായില്‍ നടന്ന അനുമോദനയോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു നവ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. വൈവിധ്യങ്ങള്‍ക്കിടയിലെ ഐക്യവും ഐക്യത്തിലെ വൈവിധ്യവും ഉള്‍ക്കൊണ്ടു മുന്നോട്ടു നീങ്ങുവാന്‍ നമുക്കു കഴിയണം. എല്ലാ മതങ്ങളിലുമുള്ള മാനവികതയുടെ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, മതാന്തര സംവാദത്തിലൂടെ സത്യദര്‍ശനം ലക്ഷൃമാക്കി സഞ്ചരിക്കാന്‍ നമുക്കു സാധിക്കണം. ജാതീയവും വര്‍ഗീയവുമായ അതിര്‍വരമ്പുകള്‍ക്കപ്പുറം മാനവമഹത്വം അന്വേഷിക്കാന്‍ അദ്ദേഹം ഏവരേയും ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.