2012-03-12 17:38:58

നൈജീരിയായില്‍ കത്തോലിക്കാ ദേവാലയത്തിനു നേരെ ആക്രമണം


12 മാര്‍ച്ച് 2012, ജോസ്
നൈജീരിയായിലെ ജോസ് നഗരത്തില്‍ കത്തോലിക്കാ ദേവാലയത്തിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. മാര്‍ച്ചു പതിനൊന്നാം തിയതി ഞായറാഴ്ച സെന്‍റ് ഫിന്‍ബാര്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ദേവാലയത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സൈനീകരടക്കം നിരവധിപേര്‍ക്കു പരിക്കു പറ്റിയെന്നും ദേവാലയത്തിനു കനത്ത നാശമുണ്ടായെന്നും ജോസ് നഗരമുള്‍പ്പെടുന്ന പ്ലാത്ത്വേ സംസ്ഥാനത്തിന്‍റെ വക്താവ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.