2012-03-12 17:39:19

ജപ്പാനില്‍ സുനാമി അനുസ്മരണം


12 മാര്‍ച്ച് 2012, ടോക്കിയോ
കഴിഞ്ഞവര്‍ഷം ജപ്പാനിലുണ്ടായ സുനാമിയുടേയും ഭൂകമ്പത്തിന്‍റേയും പ്രഥമവാര്‍ഷികം ജപ്പാന്‍ ജനത മൗനമായി അനുസ്മരിച്ചു. 2011 മാര്‍ച്ച് 11ന് റിക്ടര്‍ സ്ക്കെയിലില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത് ജപ്പാന്‍ സമയം ഉച്ച തിരിഞ്ഞ് 2.46നായിരുന്നു. ആ സമയത്ത് രാജ്യമെങ്ങും ഒരു മിനിറ്റുനേരം മൗനമാചരിച്ചു.
തലസ്ഥാനമായ ടോക്കിയോയില്‍ നടന്ന അനുസ്മരണ ചടങ്ങിന് ചക്രവര്‍ത്തി അകിഹിതോയും പ്രധാനമന്ത്രി യോഷിഹികോ നാഡയും നേതൃത്വം നല്‍കി.
2011 മാര്‍ച്ച് 11 ജപ്പാന്‍ ഒരിക്കലും മറക്കുകയില്ലെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലെയോ ജുങ് ഇക്കെനാഗ അനുസ്മരണ സന്ദേശത്തില്‍ പ്രസ്താവിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവരെ അനുസ്മരിച്ച അദ്ദേഹം അവരുടെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.








All the contents on this site are copyrighted ©.