2012-03-08 16:31:26

കമല്‍ദൊളീസ് ആശ്രമത്തിന്‍റെ
സഹസ്രാബ്ദി ആഘോഷങ്ങളില്‍ പാപ്പ പങ്കെടുക്കും


8 മാര്‍ച്ച് 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ കമല്‍ദൊളീസ് ആശ്രമത്തിന്‍റെ
സഹസ്രാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കും. വടക്കെ ഇറ്റലിയിലെ കമല്‍ദോളിയില്‍ വിശുദ്ധ റൊമോള്‍ഡ് 1012-ല്‍ സ്ഥാപിച്ച ആശ്രമത്തിന്‍റെ സഹസ്രാബ്ദി ആഘോഷങ്ങളില്‍ മാര്‍ച്ച് 10, ശനിയാഴ്ച ശനിയാഴ്ച സായാഹ്ന പ്രാര്‍ത്ഥന നയിച്ചുകൊണ്ടാണ് പാപ്പ പങ്കെടുക്കന്നതെന്ന്, വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ മാര്‍പാപ്പ പ്രഭാഷണം നടത്തും.

ബനഡിക്ടൈന്‍ സഭാംഗമായ വിശുദ്ധ റൊമോള്‍ഡ് സ്ഥാപിച്ചതാണ് ഈ പുരാതന ആശ്രമമെങ്കിലും പിന്നീട് ആംഗ്ലിക്കന്‍ സഭയുടെ സന്യാസാശ്രമമായിട്ടാണ് തുടര്‍ന്നു പോരുന്നത്. മാര്‍പാപ്പയോടൊപ്പം ആംഗ്ലിക്കന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസും ആഘോഷങ്ങളില്‍ പങ്കെടുക്കും. മാര്‍ച്ച് 11-ാം തിയതി ഞായറാഴ്ച ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് അവതിരപ്പിക്കുന്ന ‘സഭൈക്യത്തിന്‍റെ പ്രത്യാശയും ക്രൈസ്തവ പുണ്യങ്ങളും’ എന്ന പ്രബന്ധാവതരണം ആഘോഷങ്ങളിലെ ശ്രദ്ധേയമായ ഇനമായിരിക്കുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.