2012-03-07 17:40:27

മാര്‍ച്ച് എട്ട്
ലോക വനിതാദിനം


7 മാര്‍ച്ച് 2012, ന്യൂയോര്‍ക്ക്
സുസ്ഥിതിയുള്ള സമൂഹത്തിന് ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും അനിവാര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി, ബാന്‍ കീ മൂണ്‍ പ്രസ്താവിച്ചു.
മാര്‍ച്ചു 8-ാം തിയതി വ്യാഴാഴ്ച ആചരിക്കപ്പെടുന്ന ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ സന്ദേശത്തിലാണ് ബാന്‍ കീ മൂണ്‍ ഇപ്രകാരം പ്രഖ്യാപിച്ചത്. 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐക്യ രാഷ്ട്ര സംഘടന ആദ്യമായി ലോക വനിതാ ദിനം ആചരിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ലഭിക്കേണ്ട തുല്യസ്ഥാനവും അവരുടെ ശാക്തീകരണവും വിപ്ലവകരവും
ചില സമൂഹങ്ങള്‍ക്ക് അസ്വീകാര്യവുമായ ആശയങ്ങളുമായിരുന്നുവെന്ന് ബാന്‍ കീ മൂണ്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ജീവിത പങ്കാളികളുടേയും ബന്ധു ജനങ്ങളുടേയും കരങ്ങലില്‍ വിവേചനവും പീഡനങ്ങളും അനുഭവിക്കുന്ന സ്ത്രീകള്‍ ലോകത്ത് ഇന്നും അനവധിയാണെന്നും മൂണ്‍ സന്ദേശത്തില്‍‍ പരാമര്‍ശിച്ചു.
എളുപ്പത്തില്‍ പീഡനങ്ങള്‍ക്കും ചൂഷണത്തിനും വശംവദരാകുന്നവരെ ബലപ്പെടുത്തണമെങ്കില്‍ കുടുബങ്ങളും സമൂഹങ്ങളും സ്ത്രീകളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും ആരോഗ്യവും വിദ്യാഭ്യാസവും പരിരക്ഷിക്കണമെന്നും വേണ്ടതെന്ന് ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.