2012-03-06 17:10:55

ദാന്തെ അലിഘിയേരിയുടെ എഴുനൂറാം ചരമവാര്‍ഷികം


06 മാര്‍ച്ച് 2012, വത്തിക്കാന്‍
സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ വിശ്വവിഖ്യാത ഇറ്റാലിയന്‍ കവി ദാന്തെ അലിഘിയേരിയുടെ എഴുനൂറാം ചരമവാര്‍ഷികം ആചരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഒരു പ്രത്യേക സമിതി രൂപീകരിച്ചു. ദാന്‍റെ അലിഗ്യേരിയുടെ എഴുനൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വിവിധ സാംസ്ക്കാരിക പരിപാടികള്‍ സമിതി ആവിഷ്ക്കരിക്കുമെന്ന് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ മാര്‍ച്ച് ആറാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. 1321ല്‍ മരണമടഞ്ഞ ദാന്തെ അലിഘിയേരിയുടെ എഴുന്നൂറാം ചരമവാര്‍ഷികം 2021ാം ആണ്ടിലാണ്. സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി അദ്ധ്യക്ഷനായിരിക്കുന്ന സമിതിയിലെ അംഗങ്ങള്‍ ഡാന്റെ അലിഘിയേരിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ കൃതികളെക്കുറിച്ചും അവഗാഹമുള്ള സര്‍വ്വകശാലാ അധ്യാപകരും സാംസ്ക്കാരിക പ്രവര്‍ത്തകരുമാണ്.








All the contents on this site are copyrighted ©.