2012-02-29 19:29:10

വിശുദ്ധിയിലേയ്ക്കുള്ള
വിളി – തപസ്സ്


29 ഫെബ്രുവരി 2012, ലണ്ടന്‍
വിശുദ്ധിയിലേയ്ക്കുള്ള വിളിയാണ് തപസ്സെന്ന് ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സ് വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതാദ്ധ്യക്ഷന്‍ ഉദ്ബോധിപ്പിച്ചു. തപസ്സിന്‍റെ ചിന്തകള്‍ സമാഹരിച്ച ‘ജീവല്‍പ്രകാശ’മെന്ന (sparks of light) പുസ്തകം ലണ്ടണില്‍ ഫെബ്രുരി 26-ാം തിയതി പ്രകാശനംചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ്.
വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഉപയോഗിക്കുവാനും അങ്ങനെ തപസ്സിലൂടെ വിശുദ്ധയില്‍ വളരുവാനും ഈ ചെറുഗ്രന്ഥം സഹായകമാകുമെന്ന് ഇംഗ്ലണ്ടിന്‍റേയും വെയില്‍സിന്‍റെയും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കൂടിയായ ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് വിശദീകരിച്ചു.
ഓരോ ക്രൈസ്തവനും മാമോദീസായിലൂടെ വിശുദ്ധിയിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, തിരുവചനവും കൂദാശകളും, ഉപവിപ്രര്‍ത്തിങ്ങളും ത്യാഗജീവിതവുമാണ് വിശുദ്ധിയില്‍ വളരുവാന്‍ സഹായകമാകുന്ന ഘടകമെന്നും ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് പുസ്തകത്തി്‍റെ ഉള്ളടക്കത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് പ്രസ്താവിച്ചു. വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപത ക്രോഡീകരിച്ചു പുറത്തിറക്കിയ വിശുദ്ധിയിലേയ്ക്കു മാര്‍ഗ്ഗരേഖയാകുന്ന ജീവല്‍പ്രകാശം light of life എന്ന പുസ്തകം ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും ഇതര രൂപതകളും ഉപയോഗിക്കുന്നുണ്ട്.








All the contents on this site are copyrighted ©.