2012-02-29 16:44:07

അക്രമം
അക്രമം വളര്‍ത്തുന്നു


29 ഫെബ്രുവരി 2012, ജനീവ
അക്രമം അക്രമം വളര്‍ത്തുമെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഐക്യരാഷ്ട്ര സംഘടയുടെ ജനീവാ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍ പ്രസ്താവിച്ചു.
മദ്ധ്യപൂര്‍വ്വദേശമായ സീറിയായില്‍ അരങ്ങേറുന്ന രക്തരൂക്ഷമായ അഭ്യന്തര കലാപത്തെക്കുറിച്ച് പരാമര്‍ശിക്കവേയാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി ഫെബ്രുവരി 29-ാം തിയതി ബുധനാഴ്ച ഐക്യരാഷ്ട്രസംഘടയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ സമ്മേളനത്തില്‍ ഇപ്രകാരം പ്രസ്താവിച്ചത്. സാധാരണ ജനങ്ങളുടെ രക്തച്ചൊരിച്ചിലിന് കാരണമാക്കുന്ന അക്രമം ഒഴിവാക്കി, സംവാദത്തിന്‍റേയും അനുരഞ്ജനത്തിന്‍റേയും പാതയിലൂടെ രാഷ്ട്രീയ നീതിക്കും സമാധാനത്തിനുമായി സീറിയ പരിശ്രമിക്കണമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ രാഷ്ട്രപ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.
അക്രമം വെടിഞ്ഞ് സമാധാന പാതയിലേയ്ക്കു നീങ്ങുവാന്‍ ഒരിക്കലും വൈകുന്നില്ലെന്നും, സമാധാനത്തിനായുള്ള അന്തര്‍ദേശീയ സമൂഹത്തിന്‍റെ ന്യായമായ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് സീറിയന്‍ ജനത അഭ്യന്തരകലാപം ഒഴിവാക്കണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസ് ഐക്യരാഷ്ട്ര സംഘടയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ 19-ാമത് സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.